കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിപിടി! പാ​ർ​ട്ടി​ക്ക് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന്‌ വി​ല​യി​രു​ത്ത​ൽ; സസ്പെൻഷൻ

നെ​ടും​കു​ന്നം: വാ​ഴൂ​രി​ലും നെ​ടും​കു​ന്ന​ത്തും കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാ​ർ ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ കെ​പി​സി​സി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

വാ​ഴൂ​രി​ലു​ണ്ടാ​യ ത​മ്മി​ല​ടി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ൻ​സ് പീ​റ്റ​ർ, ടി.​കെ. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

നെ​ടും​കു​ന്ന​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍​റ് ജോ ​തോ​മ​സ് പാ​യി​ക്കാ​ട​നും ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജി പോ​ത്ത​നും ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ൽ ജി​ജി പോ​ത്ത​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

നേ​താ​ക്കന്മാ​ർ ത​മ്മി​ല​ടി​ച്ച സം​ഭ​വം പാ​ർ​ട്ടി​ക്ക് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാരു​ടെ ത​മ്മി​ൽ​ത്ത​ല്ല് വാ​ർ​ത്ത​യാ​യ​തോ​ടെ കെ​പി​സി​സി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ടി.​കെ. സു​രേ​ഷ് കു​മാ​റും ഷി​ൻ​സ് പീ​റ്റ​റും ഏ​റ്റു​മു​ട്ടി​യ ദൃ​ശ്യ​ങ്ങ​ൾ​ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡന്‍റ് നാ​ട്ട​കം സു​രേ​ഷ് പ​ങ്കെ​ടു​ത്ത കൊ​ടു​ങ്ങൂ​രി​ലെ അ​നു​മോ​ദ​ന ച​ട​ങ്ങി​നു പി​ന്നാ​ലെ​യാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ സം​ഘ​ർ​ഷം ന​ട​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

Related posts

Leave a Comment