ഡൽഹിയിൽ നിർണായക യോഗം തുടങ്ങി; മൂന്നുദിവസത്തിനകംഅന്തിമ പട്ടിക; കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചേ​ക്കും


സ്വ​ന്തം ലേ​ഖ​ക​ന്‍
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ണ​യി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക യോ​ഗ​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്ക​മാ​യി. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം അ​ന്തി​മ പ​ട്ടി​ക​യ്ക്ക് രൂ​പം ന​ല്‍​കും. മൂ​ന്ന് ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

92 സീറ്റുകൾ
സാ​ധ്യ​ത പ​ട്ടി​ക​യി​ല്‍ ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണം പ​ര​മാ​വ​ധി വെ​ട്ടി​യൊ​തു​ക്കി ചു​രു​ക്ക​പ്പ​ട്ടി​ക​യു​മാ​യി വ​ന്നാ​ല്‍ മ​തി​യെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം. സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ​ട്ടി​ക​യി​ലെ സാ​ധ്യ​താ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കും.

തു​ട​ര്‍​ന്നാ​ണ് പ​ന്ത്ര​ണ്ടം​ഗ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി​ക്കും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്കു​ളം ഇ​രു​ന്ന 92 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്.

അ​റു​പ​ത് ശ​ത​മാ​ന​ത്തോ​ളം സീ​റ്റു​ക​ള്‍ വ​നി​ത​ക​ള്‍​ക്കും പു​തു​മു​ഖ​ങ്ങ​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ഉ​ള്ള​തി​നാ​ല്‍ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യേ​ക്കും. ചി​ല സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​യേ​ക്കും.

മുല്ലപ്പള്ളി
കെ​പി​സി​സി പ്ര​സി​ഡ​ന്റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചേ​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ന്നെ​ത്തും. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലു​മാ​യി ചേ​ര്‍​ന്ന് ഇ​വ​ര്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

നേ​ര​ത്തേ കേ​ര​ള​ത്തി​ല്‍ എ​ച്ച്.​കെ പാ​ട്ടീ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്ന് ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യി​രു​ന്നു. അ​നാ​രോ​ഗ്യം മൂ​ലം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്കു പ​ക​രം രാ​ഹു​ല്‍ ഗാ​ന്ധി ആ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

21 സി​റ്റിം​ഗ് സീ​റ്റു​ക​ളി​ല്‍ മാ​റ്റം വേ​ണ്ടെ​ന്ന ധാ​ര​ണ അ​നു​സ​രി​ച്ച് ആ ​സീ​റ്റു​ക​ളി​ലെ പ്ര​ഖ്യാ​പ​നം ആ​ദ്യ​മു​ണ്ടാ​യേ​ക്കും. സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment