മത്സരങ്ങള്‍ സ്വര്‍ഗത്തിലാണ് ! ഷാഹിദ് അഫ്രീദിയുടെ മകള്‍ വിവാഹിതയാകുന്നു ! പയ്യന്‍ പാക് പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി…

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മൂത്ത മകള്‍ വിവാഹിതയാകുന്നു. പാക് ദേശീയ ടീമില്‍ കളിക്കുന്ന പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് വരന്‍.

മകളെ വിവാഹം ആലോചിച്ച് ഷഹീന്റെ കുടുംബം തന്നെ സമീപിച്ചതായി അദ്ദേഹം ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. ‘ഷഹീന്റെ കുടുംബം എന്റെ മകള്‍ക്കായി എന്റെ കുടുംബത്തെ സമീപിച്ചു. രണ്ട് വീട്ടുകാരും തമ്മില്‍ ഒത്തുചേര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണ്.

മത്സരങ്ങള്‍ സ്വര്‍ഗത്തിലാണ്, അല്ലാഹു ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മത്സരവും നടത്തപ്പെടും. മൈതാനത്തും പുറത്തും തുടര്‍ച്ചയായ വിജയത്തിനായി ഷഹീന്റെ കൂടെയാണ് എന്റെ പ്രാര്‍ത്ഥനകള്‍’- എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

ഷഹീന്റെ പിതാവ് അയാസ് ഖാനും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മകന്റെ ജീവിത പങ്കാളിയായി അഫ്രീദിയുടെ മകളെ നല്‍കുമോ എന്ന് അന്വേഷിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.

വിവാഹ നിശ്ചമടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് അയാസ് ഖാന്‍ വ്യക്തമാക്കി. ഇരു കുടുംബവും തമ്മില്‍ ഒന്നുചേരാനുള്ള തീരുമാനം അങ്ങേയറ്റം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഹിദ് അഫ്രീദിയും ഷഹീന്‍ അഫ്രീദിയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. നിലവില്‍ പാക് ടീമിന്റെ മൂന്നു ഫോര്‍മാറ്റിലും അംഗമാണ് ഷഹീന്‍. 15 ടൈസ്റ്റുകളും 21 ഏകദിന മത്സരങ്ങളും 22 ടി20 മത്സരങ്ങളും പാകിസ്ഥാനായി ഷഹീന്‍ ഇതുവരെ കളിച്ചു.

മുമ്പ് ടിക്‌ടോക് സ്റ്റാര്‍ ഹരീം ഷായുമായുള്ള വീഡിയോ കോളിംഗിനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണം ഷഹീന്‍ അഫ്രീദിയ്‌ക്കെതിരേ ഉയര്‍ന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment