രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​നി​ടെ സ​മ​യം കി​ട്ടി​യാ​ൽ വാ​യി​ക്കൂ..! ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​യ​ച്ചു​ന​ൽ​കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​നി​ടെ സ​മ​യം ല​ഭി​ക്കു​മ്പോ​ൾ ഇ​തൊ​ന്ന് വാ​യി​ച്ചു നോ​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് കോ​ൺ​ഗ്ര​സ് അ​യ​ച്ചു​ന​ൽ​കി. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഭ​ര​ണ​ഘ​ട​ന അ​യ​ച്ച് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന അ​യ​ച്ച​തി​ന്‍റെ ര​സീ​ത് സ​ഹി​ത​മാ​യി​രു​ന്നു ട്വീ​റ്റ്. ‘പ്രി​യ പ്ര​ധാ​ന​മ​ന്ത്രീ, ഭ​ര​ണ​ഘ​ട​ന ഉ​ട​ന്‍​ത​ന്നെ നി​ങ്ങ​ളു​ടെ പ​ക്ക​ലെ​ത്തും. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​നി​ട​യി​ല്‍ സ​മ​യം കി​ട്ടി​യാ​ല്‍ ദ​യ​വാ​യി അ​തൊ​ന്ന് വാ​യി​ക്ക​ണം. എ​ന്ന് കോ​ണ്‍​ഗ്ര​സ്’, എ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി തെ​റ്റാ​ണെ​ന്ന് സ്ഥാ​പി​ച്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളും ട്വീ​റ്റ് ചെ​യ്തു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14 പ്ര​കാ​രം രാ​ജ്യ​ത്തെ എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും മ​തം, ജാ​തി, ലിം​ഗ​ഭേ​ദം എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ നി​യ​മ​ത്തി​ന് മു​ന്നി​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്ക​ണം. ഇ​ത് മ​ന​സി​ലാ​ക്കാ​ൻ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ഈ ​ഭ​ര​ണ​ഘ​ട​നാ ത​ത്വ​ത്തെ പൂ​ർ​ണ​മാ​യും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​തു​ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ത്തി​ൽ​നി​ന്നും എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണം ഉ​റ​പ്പ് ന​ൽ​കു​ന്നു​ണ്ട്. അ​തി​നാ​ൽ വി​വേ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഏ​തൊ​രു നി​യ​മ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചാ​ണ് പ​ല​സം​ഘ​ട​ന​ക​ളും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത്. രാ​ജ്യ​ത്തെ​മ്പാ​ടും ബി​ജെ​പി ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ‌ ന​ട​ത്തി. മ​ല​യാ​ള പ​ത്ര​ങ്ങ​ൾ പ​ല​തും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ഒ​ന്നാം പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Related posts

Leave a Comment