കൊച്ചി: കുര്യാപ്പള്ളി ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും പറവൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
അപകടത്തില്‍ മൂന്നു കടമുറികളും ഒരു വൈദ്യുതി പോസ്റ്റും തകര്‍ന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു.
കണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ ഇറങ്ങി ഓടി
