വി​ദ്യാ​ർഥി​ക​ളെ ബസി​ൽ ക​യ​റ്റാ​തെ മോശമായി  പെരുമാറിയ സംഭവം: ക​ണ്ട​ക്ട​ർ അ​റ​സ്റ്റിൽ

കു​ന്നം​കു​ളം: വി​ദ്യാ​ർഥി​ക​ളെ ബസി​ൽ ക​യ​റ്റാ​തെ അ​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​റെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ല​ൻ​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ പെ​ങ്ങാ​മു​ക്ക് അ​യി​നി​പ്പ​ള്ളി വീ​ട്ടി​ൽ ന​ന്ദ​കി​ഷോ​ർ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ പോ​കു​ന്ന ബ​സു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ബ​സി​ൽ ക​യ​റ്റി​യ വി​ദ്യാ​ർ​ഥി​ക​ളെ ഈ ​ക​ണ്ട​ക്ട​ർ തി​രി​ച്ചി​റ​ക്കു​ക​യും വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നൈ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ട​വ​ല്ലൂ​ർ, തു​വാ​നൂ​ർ, അ​ക്കി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ​യും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തു​മാ​യ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും, കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ത​ട​യു​ന്ന​തി​നാ​യി മ​ഫ്ടി​യി​ൽ ഒ​രു പോ​ലീ​സ് സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ന്നം​കു​ളം സി.​ഐ കെ ​ജി സു​രേ​ഷ് അ​റി​യി​ച്ചു.

Related posts