വേ​ഷം മാ​റി ക​മ്മീ​ഷ​ണ​റെ​ത്തി…  ക​ണ്ട​ത് ക​ണ്‍​ട്രോ​ളി​ല്ലാ​ത്ത  ക​ണ്‍​ട്രോ​ള്‍ റൂം; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട് : പോ​ലീ​സി​ന്‍റെ “ദ്രു​ത​ക​ര്‍​മ’ വി​ഭാ​ഗ​മാ​യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ കാ​ര്യ​ക്ഷ​മ​ത നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്താ​നു​മാ​യി ക​മ്മീ​ഷ​ണ​റു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് മു​ന്‍​കൂ​ട്ടി അ​റി​യി​പ്പും അ​ക​മ്പ​ടി​യു​മി​ല്ലാ​തെ ട്രാ​ക്ക്‌​സ്യൂ​ട്ടും ടീ​ഷേ​ര്‍​ട്ടും ധ​രി​ച്ചും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കോ​റി സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ഡി​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ക​മ്മീ​ഷ​ണ​റെ തി​രി​ച്ച​റി​യാ​ന്‍ എ​സ്‌​ഐ​ക്കോ മ​റ്റു സേ​നാം​ഗ​ങ്ങ​ള്‍​ക്കോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​ത് . രാ​ത്രി പ​ട്രോ​ളി​ങി​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​ന്യാ​സ​വും പ​രി​ശോ​ധി​ച്ചു. 10 ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​യ​ര്‍​ലെ​സ് സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ 15 പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​മ്മീ​ഷ​ണ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഓ​ര്‍​ഡേ​ലി മാ​ര്‍​ച്ച് ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശി​ച്ചി​ത്. തു​ട​ര്‍​ന്ന് ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​മ്മീ​ഷ​ണ​ര്‍ നേ​രി​ട്ട് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യും ചെ​യ്തു. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​ക​ളാ​യ ചി​ന്താ​വ​ള​പ്പ് ജം​ഗ്ഷ​ന്‍ , പാ​ള​യം, ബീ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്.

ചി​ന്താ​വ​ള​പ്പ് റോ​ഡി​ലെ കു​ഴി കാ​ര​ണം നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ന്ന​താ​യും ഈ ​മേ​ഖ​ല​യി​ലെ തെ​രു​വു വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ന്നും പ​രി​സ​ര​വാ​സി​ക​ള്‍ ക​മ്മീ​ഷ​ണ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പാ​ള​യം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​നു​മു​മ്പി​ലെ അ​തി​രാ​വി​ലെ​യു​ള്ള ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​രി​താ​പ​ക​ര​മാ​ണെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ വി​ല​യി​രു​ത്തി. സൗ​ത്ത് ബീ​ച്ചി​ലെ ലോ​റി പാ​ര്‍​ക്കി​ങ് ഭാ​ഗ​വും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Related posts