വാട്‌സ്ആപ്പിലെ കൂട്ടുകാരിയെ തേടിപ്പോയ മധ്യവയസ്‌കന്‍ ശരിക്കും ‘ആപ്പിലായി’ ! നഷ്ടമായത് അഞ്ചു ലക്ഷം രൂപ; അമ്മാവന് പറ്റിയ അമളി ഇങ്ങനെ…

വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ മധ്യവയസ്‌കന് കിട്ടിയത് എട്ടിന്റെ പണി. വാട്‌സ്ആപ്പിലൂടെ യുവതി പതിവായി ‘ഗുഡ് മോര്‍ണിംഗ്’ സന്ദേശം അയച്ചിരുന്നു. ഇതോടെ അവരെ കാണാന്‍ ആശമൂത്ത മധ്യവയസ്‌കന്‍ ഇതിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അഞ്ചുലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. ഗോവിന്ദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുവര്‍ഷമായി വാട്സ് ആപ്പിലൂടെ ഇദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നുണ്ട്.

ഒക്ടോബര്‍ എട്ടിന് ലഭിച്ച സന്ദേശത്തോടൊപ്പം താമസിക്കുന്ന ഹോട്ടലിന്റെ ലൊക്കേഷനും അയച്ചുകൊടുത്തു. രാത്രിയില്‍ മധ്യവയ്സകന്‍ വീരണപാളയിലെ ഹോട്ടല്‍ മുറിയില്‍ എത്തുമ്പോള്‍ അവിടെ മൂന്നുപേര്‍ ഉണ്ടായിരുന്നു.

തങ്ങള്‍ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയ സംഘം മധ്യവയസ്‌കനെ മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തി.

ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡും പഴ്സും കൈക്കലാക്കുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നാലെ മുറിയില്‍ പൂട്ടിയിട്ട് സംഘം കടന്നുകളഞ്ഞു.

മുറിയില്‍നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി അക്കൗണ്ട് നോക്കുമ്പോള്‍ അഞ്ചു തവണകളായി 3,91,812 രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. അല്‍പസമയത്തിനകം രണ്ടു ലക്ഷം രൂപ കൂടി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ സന്ദേശം ലഭിച്ചു.

മധ്യവയകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.

Related posts

Leave a Comment