മകള്‍ ഉത്തരയുടെ നൃത്തം അനൗണ്‍സ് ചെയ്യാന്‍ ഊര്‍മിള ഉണ്ണി മൈക്ക് കൈയ്യിലെടുത്ത ഉടന്‍ ഓഫായി; ഊര്‍മിള കലിപ്പ് തീര്‍ത്തത് മൈക്ക് നാട്ടുകാരുടെ നെഞ്ചേത്തേക്ക് വലിച്ചെറിഞ്ഞ്; പിന്നെ നടന്ന പൊടിപൂരം ഇങ്ങനെ…

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി. മകള്‍ ഉത്തരയും സിനിമയിലും നൃത്തത്തിലും സജീവമാണ്.

നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഊര്‍മ്മിള കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മോശമായി പെരുമാറി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തുവന്നതോടെ നടിക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്.

ഉത്തരയും മകള്‍ ഊര്‍മിളയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനമായ ഇന്നലെ ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്.

പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു.

എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു.

ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തില്‍ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്.

ഊര്‍മിള മൈക്ക് വലിച്ചെറിഞ്ഞതിലൂടെ തങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അവര്‍ക്ക് ചിലങ്കയാണ് വലുതെങ്കില്‍ ഞങ്ങള്‍ക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണന്‍ പറയുന്നു.

സ്റ്റേജില്‍ ഊര്‍മ്മിള കാട്ടിയ ധിക്കാരം കാണികളെയും സംഘാടകരെയും ഞെട്ടിച്ചു. ദൈവസന്നിധിയിലെത്തി ഊര്‍മ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഊര്‍മിളയുടെ പ്രകോപനപരമായ പ്രവൃത്തിയില്‍ ജനക്കൂട്ടം ഇളകിയതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്.

ഇത്രയും അഹങ്കാരം കാട്ടിയ ഊര്‍മ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നത്.

ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

ഇതിന് പത്തുമിനിറ്റിനു ശേഷം മഴ പെയ്തതോടെ കാണികളെല്ലാം സ്ഥലം കാലിയാക്കി. തുടര്‍ന്ന് പഞ്ചവടിപ്പാലം എന്ന സിനിമയില്‍ ശ്രീനിവാസന്‍ പ്രസംഗം കേള്‍ക്കുന്നതുപോലെ ഒരു കാണിയുടെ മുമ്പില്‍ അവര്‍ക്ക് നൃത്തം അവതരിപ്പിക്കേണ്ടി വരികയും ചെയ്തു. പ്രോഗ്രാം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാമറ ഓഫ് ആയി പോയാല്‍ കാമറ എടുത്ത് എറിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ആ സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ലയെങ്കില്‍ കേരളത്തിലെ ഏത് ക്ഷേത്രത്തില്‍ അവര്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താന്‍ സമ്മതിക്കില്ലെന്നും രാഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പറയുന്നു. എന്നാല്‍ മൂന്ന് തവണ സംസാരിച്ചമപ്പോഴും മൈക്ക് വര്‍ക്ക് ചെയ്യുന്നില്ലായിരുന്നുവെന്നും പിന്നീട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ആയി പോയി തുടര്‍ന്ന് മൈക്ക് താഴേക്ക് ഇട്ടിട്ട് കാണികളോട് പരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഊര്‍മിളയുടെ പ്രവൃത്തിയ്‌ക്കെതിരേ വലിയ രോഷമാണുയരുന്നത്.

Related posts

Leave a Comment