മകള്‍ ഉത്തരയുടെ നൃത്തം അനൗണ്‍സ് ചെയ്യാന്‍ ഊര്‍മിള ഉണ്ണി മൈക്ക് കൈയ്യിലെടുത്ത ഉടന്‍ ഓഫായി; ഊര്‍മിള കലിപ്പ് തീര്‍ത്തത് മൈക്ക് നാട്ടുകാരുടെ നെഞ്ചേത്തേക്ക് വലിച്ചെറിഞ്ഞ്; പിന്നെ നടന്ന പൊടിപൂരം ഇങ്ങനെ…

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി. മകള്‍ ഉത്തരയും സിനിമയിലും നൃത്തത്തിലും സജീവമാണ്. നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള ഊര്‍മ്മിള കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മോശമായി പെരുമാറി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തുവന്നതോടെ നടിക്കെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. ഉത്തരയും മകള്‍ ഊര്‍മിളയും പരിപാടി അവതരിപ്പിക്കാനെത്തിയ കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങള്‍ നടന്നത്. മഹാദേവ ക്ഷേത്രത്തിലെ 7-ാംമത് ഉത്സവദിനമായ ഇന്നലെ ഉത്തരയുടെ പരിപാടിയാണ് നടക്കാനിരുന്നത്. പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും…

Read More