അടുപ്പ് പുകയും… പാ​ച​ക​വാ​ത​ക വി​ല കു​ത്ത​നെ കൂ​ട്ടി ക​മ്പ​നി​ക​ൾ; സി​ലി​ണ്ട​റി​ന് 2000 രൂ​പ ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യ എ​ൽ​പി​ജി വി​ല കു​ത്ത​നെ ഉയർത്തി ക​മ്പ​നി​ക​ൾ. 19 കി​ലോ സി​ലി​ണ്ട​റി​ന് 195.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

വി​ല വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ പു​തി​യ വി​ല 2092 രൂ​പ​യാ​ണ്. നേ​ര​ത്തെ 1890 രൂ​പ​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. മാ​ർ​ച്ച് ഏ​ഴി​ന് 14.2 കി​ലോ ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 60 രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment