ജനങ്ങളുടെ ചങ്കില്‍ തീകോരിയിട്ട് വീണ്ടും പാചകവാതക വില വര്‍ദ്ധന! സിലിണ്ടറിന് 94 രൂപ കൂട്ടി; വാണിജ്യ സിലിണ്ടറിന് 1289 രൂപയാകും

ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് പാചകവാതക വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്സീഡിയുള്ള സിലിണ്ടറിന് 94 രൂപ കൂടിയപ്പോള്‍ 19 കിലോ തൂക്കമുള്ള വാണിജ്യസിലിണ്ടറിന് 124 രൂപ കൂടും. അടുത്തവര്‍ഷം മുതല്‍ സബ്സീഡി നിര്‍ത്തലാക്കാന്‍ വേണ്ടിയുള്ള നടപടിയുടെ ആദ്യ പടിയായിട്ടാണ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

സാധാരണ സിലിണ്ടറിന് 94 രുപ കൂട്ടിയെങ്കിലും 84 രൂപ സബ്സീഡിയായി ലഭിക്കുന്നതിനാല്‍ 4 രൂപ 60 പൈസയാകും ഉപഭോക്താവിന് ഫലത്തില്‍ കൂടുതല്‍ നല്‍കേണ്ടി വരിക. പുതിയതായി ഉയര്‍ത്തിയ നിരക്ക് 94 രൂപ കൂടിയാകുമ്പോള്‍ സാധാരണ സിലിണ്ടറിന് ഉപഭോക്താവ് നല്‍കേണ്ടി വരിക 729 രൂപയായിരിക്കും. വാണിജ്യ സിലിണ്ടറിന് 1289 രൂപയാകും നല്‍കേണ്ടി വരിക.

 

Related posts