കേരള അതിർത്തിയിൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​യി കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണവുമായി ആരോഗ്യവകുപ്പ്

ചി​റ്റൂ​ർ:​ത​മി​ഴ്നാ​ടി​നോ​ട് ചേ​ർ​ന്ന് താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​വേ​ശ​ന വ​ഴി​ക​ളി​ൽ കൊ​റോ​ണ ബോ​ധ​വ​ത്ക​ര​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി.​ഗോ​പാ​ല​പു​രം, ഗോ​വി​ന്ദാ​പു​രം, മീ​നാ​ക്ഷി​പു​രം, ന​ടു​പ്പു​ണി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.​

അ​തി​ർ​ത്തി​യി​ലൂ​ടെ വി​ദേ​ശ​ത്തു പോ​യി തി​രി​ച്ചു വ​രു​ന്നവ​രു​ടെ പൂ​ർ​ണ്ണ​വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ഡി​എം​ഒ​യ്ക്ക് ന​ൽ​കു​ന്നു​മു​ണ്ട്.​ മീ​നാ​ക്ഷി​പു​ര​ത്തു ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര പ​രി​പാ​ടി​യി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​എ​സ്ഐ തു​ള​സീ​ദാ​സ്, ഡോ.​റി​യാ​സ്, പെ​രു​മാ​ട്ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ധ​ന​മ​ണി, ആ​ഷാ പ്ര​വ​ർ​ത്ത​ക ഗി​രി​ജാ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.​

പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു നി​ന്നു വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​ര​ണം ന​ൽ​കു​ന്നു​ണ്ട്്.

Related posts

Leave a Comment