കൊറോണ വൈറസ് ; കൊല്ലം ജില്ലയിൽ നിന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 15 സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

കൊല്ലം: ജി​ല്ല​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത്വ​രി​ത​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 15 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. 211 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ലാ​ത​ല​ത്തി​ല്‍ വി​വി​ധ ആ​രോ​ഗ്യ – ആ​രോ​ഗ്യ ഇ​ത​ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2080 ജീ​വ​ന​ക്കാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കി.

പ​ഞ്ചാ​യ​ത്ത്, മു​ന്‍​സി​പ്പാ​ലി​റ്റി, വാ​ര്‍​ഡു​ത​ല പ​രി​ശീ​ല​നം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കും. ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും എ​ന്നാ​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി അ​റി​യി​ച്ചു.

ചൈ​ന​യി​ല്‍ നി​ന്ന് ജി​ല്ല​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഇ​നി​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ പേ​ര് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ എ​ത്ര​യും​വേ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം സ​ജ്ജ​മാ​ണ്.

Related posts

Leave a Comment