Set us Home Page

മാ​ലാ​ഖ​മാ​ർ പോ​രാ​ടു​ന്നു; ചിറകൊടിക്കരുത്..! കോവിഡിന്‍റെ ആദ്യഘട്ടത്തിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച നഴ്സുമാർക്ക് ഇപ്പോൾ ക്വാറന്‍റൈൻ സൗകര്യം പോലും ഒരുക്കുന്നില്ല

ക​ണ്ണൂ​ർ: കോ​വി​ഡ് യു​ദ്ധ​ത്തി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ എ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് വാ​ർ​ഡി​ൽ ഡ്യൂ​ട്ടി ചെ​യ്ത​ശേ​ഷം ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​വ​രെ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം മി​ക​ച്ച ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ മാ​ലാ​ഖ​മാ​രു​ടെ അ​വ​സ്ഥ​ക​ൾ മാ​റി.

തുടക്കത്തിൽ ഇ​ങ്ങ​നെ

കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ കോ​വി​ഡ്ണ വാ​ർ​ഡു​ക​ളി​ൽ 14 ദി​വ​സം ജോ​ലി​ചെ​യ്താ​ൽ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ ആ​യി​രു​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്.

തു​ട​ർ​ന്ന് ഹോ​ട്ട​ലു​ക​ളി​ലോ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലോ ആ​യി​രു​ന്നു താ​മ​സം. ഭ​ക്ഷ​ണ​മ​ട​ക്കം ഇ​വി​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭ്യ​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ങ്ങ​നെ

എ​ന്നാ​ൽ, ആ​രോ​ഗ്യ​പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ മാ​റി. ഡ്യൂ​ട്ടി സ​മ​യം 14-ൽ ​നി​ന്ന് പ​ത്താ​യി ചു​രു​ങ്ങി. അ​തു​ക​ഴി​ഞ്ഞ് ഏ​ഴു ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റൈ​ൻ. അ​തി​ന് സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ല. സ്വ​ന്തം വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ.

അ​തി​നാ​ൽ ജോ​ലി ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ക്വാ​റ​ന്‍റൈ​നി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ൾ വീ​ട്ടി​ലു​ള്ള​വ​ർ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

സ്ത്രീ​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തു ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പി​പി​ഇ കി​റ്റ് ധ​രി​ച്ചു ജോ​ലി​ചെ​യ്താ​ൽ വൈ​റ​സ് പി​ടി​കൂ​ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്. അ​താ​ണ് ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി ഏ​ഴു​ദി​വ​സ​മാ​യി ചു​രു​ക്കി​യ​ത്.

കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ണ്ടു​ത​രം നീ​തി​യോ…

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന ന​ഴ്സു​മാ​രു​ടെ അ​വ​സ്ഥ​യാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്.

പ​ത്തു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഡ്യൂ​ട്ടി​യി​ൽ ക​യ​റി​യാ​ൽ ക്വാ​റ​ന്‍റൈ​ൻ ഏ​ഴു​ദി​വ​സം ചെ​യ്യു​ന്പോ​ൾ ചി​ല ആ​ശു​പ​ത്രി​ക​ൾ ന​ഴ്സു​മാ​രു​ടെ ഓ​ഫും ലീ​വു​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കും.

താ​മ​സ​സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തു​പോ​കേ​ണ്ട അ​വ​സ്ഥ. സ്ര​വ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​വ​രു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ചി​ല ആ​ശു​പ​ത്രി​ക​ൾ യാ​തൊ​രു ക​രു​ത​ലു​മി​ല്ലാ​തെ സ്ര​വ​മെ​ടു​ക്കാ​ൻ ന​ഴ്സു​മാ​രെ​യും നി​യ​മി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രെ മ​റ്റു വാ​ർ​ഡു​ക​ളി​ലും ഡ്യൂ​ട്ടി​യി​ൽ നി​യ​മി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കൂ​ടു​ത​ൽ സ​മ​യം ഡ്യൂ​ട്ടി​യും ന​ൽ​കി ന​ഴ്സു​മാ​രെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്രോ ഗവ്യാപനം കൂടുന്നു

ജി​ല്ല​യി​ൽ പോ​സി​റ്റീ​വാ​കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി​വ​രി​ക​യാ​ണ്. കോ​വി​ഡ് വാ​ർ​ഡി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ര​ല്ല രോ​ഗി​ക​ളാ​കു​ന്ന​വ​രി​ലേ​റെ​യും. ഇ​വ​രെ​യും കു​റ്റം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല.

ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒ​രു രോ​ഗി ക​ട​ന്നു​വ​രു​ന്പോ​ൾ പോ​സി​റ്റീ​വാ​ണോ നെ​ഗ​റ്റീ​വാ​ണോ​യെ​ന്നു നോ​ക്കി​യി​ട്ട​ല്ല ചി​കി​ത്സി​ക്കു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ടെ​സ്റ്റിം​ഗ് സം​വി​ധാ​നം വേ​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് മാ​സ്കും പി​പി​ഇ കി​റ്റും സ്വ​ന്തം ചെ​ല​വി​ൽ വാ​ങ്ങി ഡ്യൂ​ട്ടി​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ.

മ​തി​യാ​യ സു​ര​ക്ഷാ​സ‌ം​വി​ധാ​നം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ൾ മാ​ത്ര​മാ​യി​രി​ക്കും ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കു​ക.

അ​തി​നാ​ൽ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വേ​ണ്ടേ ഒ​രു ക​രു​ത​ൽ. കാ​ര​ണം അ​വ​രെ കാ​ത്തി​രി​ക്കു​ന്ന ഒ​രു കു​ടും​ബം പു​റ​ത്തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മ​ന​സി​ലാ​ക്കി​യാ​ൽ ന​ല്ല​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS