ലക്നോ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദുഃഖം സഹിക്കാതെ ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡില്‍ രാകേഷ് സോണി(32) ആണ് മരിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സ്വന്തം വീട്ടിലായിരുന്ന രാകേഷിന്റെ ഭാര്യയ്ക്ക് അവിടെ തന്നെ തുടരേണ്ടി വന്നു. ഇത്രനാളായിട്ടും ഭാര്യയെ കാണുവാന്‍ സാധിക്കാത്തതിലുള്ള ദുഃഖം സഹിക്കാന്‍ സാധിക്കാതെയാണ് രാകേഷ് ജീവനൊടുക്കിയതെന്ന് ഇന്‍സ്പെക്ടര്‍ അലോക് റാവു പറഞ്ഞു.