അ​ജ്ഞാ​ത വൈ​റ​സ് പടരുന്നു! 9 മരണം; അ​മേ​രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ചു; കൊ​ച്ചി​യി​ലും ജാഗ്രത

ബെ​യ്ജിം​ഗ്: അ​ജ്ഞാ​ത വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. കൊ​റോ​ണ വൈ​റ​സ് ബാ​ധ ചൈ​ന​യി​ൽ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. ഒ​രു ഇ​ന്ത്യ​ക്കാ​രി​യി​ൽ ഉ​ൾ​പ്പെ​ടെ 400 പേ​രി​ലാ​ണ് രോ​ഗം​ബാ​ധി​ച്ച​ത്.

ഇ​വ​രി​ൽ 12 പേ​ർ അ​തീ​വ ഗു​രു​ത​ര നി​ല​യി​ലും 51 പേ​ർ ഗു​രു​ത​ര​നി​ല​യി​ലു​മാ​ണ്. വൈ​റ​സ് മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​മെ​ന്ന് ചൈ​നീ​സ് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബെ​യ്ജിം​ഗ്, ഷാ​ങ്ഹാ​യ്, ഷെ​ൻ​ഷെ​ൻ ന​ഗ​ര​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. താ​യ്‌​ലാ​ൻ​ഡി​ൽ ര​ണ്ടു​കേ​സു​ക​ളും ജ​പ്പാ​നി​ൽ ഒ​രു​കേ​സും റി​പ്പോ​ർ​ട്ടു​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്ഥി​തി വി​ല​യി​രു​ത്താ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സ് കു​ടും​ബ​ത്തി​ലെ അ​ജ്ഞാ​ത വൈ​റ​സാ​ണ് രോ​ഗം പ​ട​ർ​ത്തു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ നി​ഗ​മ​നം. ജ​ല​ദോ​ഷം മു​ത​ൽ മാ​ര​ക​മാ​യ സാ​ർ​സ് രോ​ഗം​വ​രെ പ​ര​ത്തു​ന്ന മാ​ര​ക​മാ​യ വൈ​റ​സു​ക​ളു​ടെ കൂ​ട്ട​മാ​ണ് കൊ​റോ​ണ.

പ​നി​യും ശ്വാ​സ​വൈ​ഷ​മ്യ​വു​മാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ചൈ​ന​യി​ലെ വു​ഹാ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ ഉ​ത്ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. 2000ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ർ​സ് വൈ​റ​സ് പ​ല രാ​ജ്യ​ങ്ങ​ളി​ലാ​യി 774 പേ​രു​ടെ ജീ​വ​നെ​ടു​ത്തി​രു​ന്നു. അ​തി​നോ​ട് സാ​മ്യ​മു​ള്ള വൈ​റ​സാ​ണ് ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ചു

ചൈ​ന​യ്ക്ക് പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ലും അ​ജ്ഞാ​ത വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ താ​മ​സി​ക്കു​ന്ന മു​പ്പ​ത് വ​യ​സു​കാ​ര​ന് ചൊ​വ്വാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി യു​എ​സ് വ്യ​ക്ത​മാ​ക്കി.

അ​ജ്ഞാ​ത വൈ​റ​സ് (കൊ​റോ​ണ) ആ​ദ്യം സ്ഥി​രീ​ക​രി​ച്ച ചൈ​ന​യി​ലെ വൂ​ഹാ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്ന് ജ​നു​വ​രി 15നാ​ണ് ഇ​യാ​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വൈ​റ​സ് ബാ​ധ​യു​ടെ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഇ​യാ​ൾ സ്വ​മേ​ധ​യാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചൈ​ന​യി​ൽ​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മാ​ണ് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

കൊ​ച്ചി​യി​ലും ജാഗ്രത

ചൈ​ന​യി​ൽ​നി​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ കൊ​റോ​ണ വൈ​റ​സ് ഉ​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​ത് കൊ​ച്ചി അ​ട​ക്കം നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ച്ചു. നേ​ര​ത്തേ ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​നി കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts

Leave a Comment