ഉറങ്ങിക്കിടന്ന ഒന്നരവയസുകാരിയുടെ ദേഹത്തുണ്ടായിരുന്ന ആറ് പവനും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയതായി പരാതി


ചാ​ല​ക്കു​ടി: പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി​യി​ൽ വീ​ട്ടി​ൽ​നി​ന്നും ആ​റു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 35000 രൂ​പ​യും മോ​ഷ​ണം​പോ​യി. കാ​ഞ്ഞി​ര​പ്പി​ള്ളി വ​ട്ടോ​ലി മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ടോ​റ​സ് ലോ​റി​ക​ളു​ടെ ഉ​ട​മ​യാ​യ മാ​ർ​ട്ടി​ൻ ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ണം കൊ​ടു​ത്ത ശേ​ഷം വാ​തി​ല​ട​യ്ക്കാ​തെ ബാ​ത്ത്റൂ​മി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​പ്പു​റ​ത്തി​രു​ന്ന 35000 രൂ​പ​യും ബെ​ഡ്റൂ​മി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര​വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ ര​ണ്ടു പ​വ​ന്‍റെ അ​ര​ഞ്ഞാ​ണം, ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല, ഒ​ന്ന​ര​പ​വ​ന്‍റെ വ​ള​ക​ൾ, ഒ​രു​പ​വ​ന്‍റെ പാ​ദ​സ​രം എ​ന്നി​വ അ​ഴി​ച്ചെ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ചാ​ല​ക്കു​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.ു

Related posts

Leave a Comment