‘ചൂ​ടാ​യാ​ൽ’ കൊറോണ പോ​കി​ല്ല! ചൂ​ട് കാ​ലാ​വ​സ്ഥ​യി​ൽ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ന

ന്യൂ​ഡ​ൽ​ഹി: ചൂ​ട് കാ​ലാ​വ​സ്ഥ​യി​ൽ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് ഇ​തു​വ​രെ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ന പ്ര​തി​നി​ധി ഡോ. ​ഡേ​വി​ഡ് ന​ബാ​റോ. നാ​ലു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള വൈ​റ​സാ​ണി​ത്. ഇ​തി​ന്‍റെ വ്യാ​പ​ന​രീ​തി​യെ​ക്കു​റി​ച്ചോ ഇ​ത് എ​ത്ര​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നോ ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ഞ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ നോ​ക്കി​കാ​ണു​ക​യാ​ണ്. ചൂ​ടു കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​യി​ലെ ഇ​തി​ന്‍റെ വ്യാ​പ​ന രീ​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ച​തി​നു​ശേ​ഷ​മേ കൊ​റോ​ണ വൈ​റ​സും കാ​ലാ​വ​സ്ഥ​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ എ​ന്നും ഡേ​വി​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ലേ​റി​യ, ഫ്ളൂ ​തു​ട​ങ്ങി​യ അ​ണു​ബാ​ധ രോ​ഗ​ങ്ങ​ളു​ടെ രീ​തി​യി​ലാ​ണോ കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത് എ​ത്ര​നാ​ൾ ലോ​ക​ത്ത് നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഡേ​വി​ഡ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​തി​നി​ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ കു​റ​വാ​ണ്. എ​ങ്കി​ലും മു​ൻ​കൂ​ട്ടി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നും ഡേ​വി​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment