ഒറ്റദിവസം 16,922 പേ​ർ​ക്ക് കോ​വി​ഡ്! ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 418 പേര്‍ക്ക്;‌ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,73,105 ആ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,922 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,73,105 ആ​യി. ഇ​തി​ൽ 1,86,514 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 2,71,697 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 418 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 14,894 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തു​ത​ന്നെ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 1,42,900 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 6,739 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 62,369 പേ​ർ ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ൽ 70,390 പേ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 2,365 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 26,588 പേ​ർ ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ലോകത്ത് 95,527,099 രോഗികൾ

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 95 ല​ക്ഷം ക​ട​ന്നു. 95,527,099 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ലോ​ക​ത്ത് ഇ​തു​വ​രെ 4,84,956 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലു​മാ​ണ്. അ​മേ​രി​ക്ക​യി​ല്‍ 24,63,271 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 11,92,474 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Related posts

Leave a Comment