കൊ​റോ​ണ നേ​രി​ടാ​ന്‍ 30 സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര​ട​ക്ക​മു​ള്ള ടീം ​ഒ​രു​ങ്ങി; ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 310 പേ​ര്‍

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് രോ​ഗം നേ​രി​ടാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മ​റ്റു വ​കു​പ്പു​ക​ളും സ​ജ്ജം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു.

കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്റ്റ​റേ​റ്റി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ അ​റി​യി​ച്ച​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ മാ​ന​സി​ക​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 30 സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ടീം ​ഒ​രു​ങ്ങി​യി​ട്ടു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​രം ഫോ​ണ്‍ ചെ​യ്ത് ഈ ​ടീം ആ​രാ​യും. മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെന്ന് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ് ലൈ​ന്‍ ആ​രം​ഭി​ച്ച​താ​യും ഡി​എം​ഒ ഡോ.​വി. ജ​യ​ശ്രീ. അ​റി​യി​ച്ചു.

949500 2270 എ​ന്ന ന​മ്പ​റി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ വി​ളി​ക്കാം. ദി​ശ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 1056 ല്‍ 24 ​മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 310 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​നാ​ലു പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും .ഒ​രാ​ള്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണു​ള്ള​ത്.

യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ആ​ശാ ദേ​വി, ഡോ.​എ​ന്‍. രാ​ജേ​ന്ദ്ര​ന്‍ , ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment