കൊ​റോ​ണ വൈ​റ​സ് ബാ​ധ ! വയനാട്ടിൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു 42 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​ത് സ​മ​യ​വും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ന്നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 42 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്കാ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​തി​നി​ട​യി​ൽ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.

വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ൽ എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​റോ​ണ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഏ​കോ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​നം ചെ​യ്തു.

വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​ഠ​ന​യാ​ത്ര​ക​ൾ​ക്ക് 14 വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.

ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ന​ൽ​കു​വാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​മുണ്ട്.

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​വ​ണം.

ഇ​വ​ർ 28 ദി​വ​സം വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യേ​ണ്ട​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. അ​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം.

ഹോ​ട്ട​ൽ, ഹോം​സ്റ്റേ, റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്രാ വി​വ​രം അ​ന്വോ​ഷി​ച്ച് വൈ​റ​സ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ്, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​എം നൂ​ന മ​ർ​ജ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ-​ക​ൽ​പ്പ​റ്റ: 04936 206606, മാ​ന​ന്ത​വാ​ടി: 04935 240390.

Related posts

Leave a Comment