20 മുതൽ ചാ​ർ​ട്ടേ​ഡ് വി​മാ​നങ്ങളിൽ കോവിഡ് നെഗറ്റീവ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം! നി​​ല​​വി​​ൽ ചാ​​ർ​​ട്ട​​ർ ചെ​​യ്ത​​വ​​ർ​​ക്കു വേ​​ണ്ട; നി​​ല​​പാ​​ടി​​ൽ മ​​ല​​ക്കംമ​​റി​​ച്ചി​​ൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു സ്വ​​​കാ​​​ര്യ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ഈ ​​​മാ​​​സം 20 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി നോ​​​ർ​​​ക്ക വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഇ​​​ള​​​ങ്കോ​​​വ​​​ന്‍റെ ഉത്തരവ് പുറത്തിറങ്ങി.

എ​​ന്നാ​​ൽ, മാ​​​ർ​​​ച്ച് 13നു ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ​​ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​നു വി​​​രു​​​ദ്ധ​​​മാ​​​ണിതെന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. 20 മു​​​ത​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്ന ചാ​​​ർ​​​ട്ടേ​​​ഡ് ഫ്ളൈ​​​റ്റു​​​ക​​​ൾ​​​ക്കെ​​​ല്ലാം പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.

അ​​തേ​​സ​​മ​​യം, തീ​​​രു​​​മാ​​​നം പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബഹ്റി​​​ൻ കേ​​​ര​​​ളീ​​​യ സ​​​മാ​​​ജം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള നോ​​​ർ​​​ക്ക വ​​​കു​​​പ്പി​​​നു ക​​​ത്തെ​​​ഴു​​​തി.

ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്ത വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നും 20 മു​​​ത​​​ൽ​​​ക്കേ ബാ​​​ധ​​​ക​​​മാ​​​കൂ​​​വെ​​​ന്നും നോ​​​ർ​​​ക്ക സെ​​​ക്ര​​​ട്ട​​​റി ഇ​​​ള​​​ങ്കോ​​​വ​​​ൻ അറിയിച്ചു. ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ട്ടേ​​​ഡ് ഫ്ളൈ​​​റ്റു​​​ക​​​ളി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തി​​​ല്ല.

നേ​​ര​​ത്തെ ഇ​​​റ്റ​​​ലി​​​യി​​​ൽ​​നി​​​ന്നും മ​​​റ്റും മ​​​ല​​​യാ​​​ളി​​​ക​​​ളെ മ​​​ട​​​ക്കി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​ൻ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന മു​​​ൻ​​​കൂ​​​റാ​​​യി ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കേ​​ന്ദ്രം ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.

ഇ​​തു പ്ര​​വാ​​സി​​ക​​ളോ​​ടു​​ള്ള അ​​നീ​​തി​​യാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ത​​ന്നെ​​യാ​​ണ് അ​​ന്നു പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഈ ​​നി​​ല​​പാ​​ടാണ് ഇപ്പോൾ സംസ്ഥാനം അ​​​ട്ടി​​​മ​​​റി​​​ച്ചത്.

Related posts

Leave a Comment