സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് 19 ര​ഹി​ത ജി​ല്ല​യാ​യി കോ​ട്ട​യം മാ​റു​മോ ? കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​രു​മി​ല്ല

ഗാ​ന്ധി​ന​ഗ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് 19 ര​ഹി​ത ജി​ല്ല​യാ​യി കോ​ട്ട​യം മാ​റു​മോ ?.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി ചി​കി​ത്സ​യി​ൽ നി​ല​വി​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​രു​മി​ല്ല. സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ രോ​ഗം പി​ടി​പെ​ട്ട​വ​രി​ൽ കോ​ട്ട​യം ജി​ല്ല​ക്കാ​രും ജി​ല്ല​യി​ൽ ചി​കി​ത്സ​തേ​ടി​യ​വ​രും ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ൽ അ​ഞ്ചു പേ​രു​ണ്ടാ​യി​രു​ന്നു.

ഇ​റ്റ​ലി​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ​ത്ത​നം​തി​ട്ട ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡിസ്ചാർജ് ആയ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് 19 ബാ​ധി​ത​ർ ആ​രു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം അ​ഞ്ചു പേ​ർ​ക്ക് കോ​വി​ഡ് 19 രോ​ഗം പി​ടി​പെ​ടു​ക​യും ഇ​വ​ർ​ക്ക് ഭേ​ദ​മാ​കു​ക​യും ചെ​യ്തു. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ (88), ഇ​വ​രെ ചി​കി​ത്സി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക തി​രു​വാം​കു​ളം സ്വ​ദേ​ശി​നി രേ​ഷ്മ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ കൊ​ച്ചു​മ​ക​ൾ ചെ​ങ്ങ​ളം സ്വ​ദേ​ശി​നി റീ​ന, ഭ​ർ​ത്താ​വ് റോ​ബി​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ 28നു ​ആ​ശു​പ​ത്രിയിൽ നിന്നു ഡിസ് ചാർജ് ആയിരുന്നു. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി.

ഹോം ​ക്വാ​റ​ന്‍റ​യി​നി​ൽ ജി​ല്ല​യി​ൽ 3251 ക​ഴി​യു​ന്നു​ണ്ട്. ത​ബ് ലീഗ് സ​മ്മേ​ള​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു പ​ങ്കെ​ടു​ത്ത ആ​റു പേ​രും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

രേ​ഷ്മ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ 24 പേ​രും ഇ​ന്ന​ലെ പീ​രു​മേ​ടി​ൽ​നി​ന്നും എ​ത്തി​യ ദ​ന്പ​തി​ക​ളും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്കാ​ർ​ക്കും നി​ല​വി​ൽ രോ​ഗം പി​ടി​പെ​ട്ടി​ട്ടി​ല്ല.

ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ അഭിനന്ദിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 ചി​കി​ത്സാ വി​ജ​യ​ത്തി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ ന​ഴ്സ​ു​മാ​രു​ടെ​യും ഇ​ത​ര ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​ന​വും പ്ര​ശം​സ അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എ​ൻ​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment