അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി പുറത്തിറങ്ങിയാല്‍ വാ​ഹ​ന​ങ്ങ​ളുടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും! ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യുമായി പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്.

ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം 55 പ്ര​കാ​രം പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി തു​ട​ങ്ങി.

ര​ണ്ടാ​മ​തും ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് പോ​ലീ​സ് നീ​ങ്ങു​ന്ന​ത്.

നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം, ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​നം, പ​ക​ർ​ച്ച​വ്യാ​ധി പ​ര​ത്ത​ൽ ലം​ഘ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts

Leave a Comment