ലിസ എവിടെ? ജര്‍മന്‍ യുവതി 2009ലും കേരളത്തില്‍ എത്തിയിരുന്നു; ലിസയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയ ടാക്‌സി ഡ്രൈവറെ തേടി പോലീസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​ത്തി കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സ് 2009ലും ​സം​സ്ഥാ​ന​ത്തെ​ത്തി​യ​താ​യി വി​വ​രം. 2009ൽ ​അ​മൃ​താ​ന​ന്ദ​മ​യി ആ​ശ്ര​മ​ത്തി​ൽ ലി​സ എ​ത്തി​യ​താ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ മു​ഴു​വ​ൻ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കേ​ര​ള പോ​ലീ​സ് ക​ത്ത​യ​ച്ചു. മ​ത​പാ​ഠ​ശാ​ല​ക​ളും ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അന്വേഷണം തുടരുകയാണ്. മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സി​നെ കാണാതായതു സം​ബ​ന്ധി​ച്ച് മാ​താ​വ് ജ​ർ​മ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മാ​ർ​ച്ച് അ​ഞ്ചി​നു ജ​ർ​മ​നി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ലി​സ മാ​ർ​ച്ച് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പി​ന്നീ​ട് എ​വി​ടെ​യെ​ന്നു വി​വ​ര​മി​ല്ല. ലി​സ​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൊ​ണ്ടു​പോ​യ ടാ​ക്സി ഡ്രൈ​വ​റെ​യും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ മു​ഹ​മ്മ​ദ് അ​ലി എ​ന്നൊ​രാ​ൾ കേ​ര​ള​ത്തി​ൽ എ​ത്തു​ന്പോ​ൾ ലി​സ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ മാ​ർ​ച്ച് 15-ന് ​തി​രി​കെ​പോ​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ഇ​രു​വ​രു​ടെ​യും യാ​ത്രാ രേ​ഖ​ക​ളി​ൽ കൊ​ല്ലം അ​മൃ​ത​പു​രി എ​ന്ന മേ​ൽ​വി​ലാ​സം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ അ​മൃ​താ​ന​ന്ദ​മ​യി ആ​ശ്ര​മ​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തോ​ടെ ആ​ശ്ര​മ​ത്തി​ൽ എ​ത്തി​യ വി​ദേ​ശി​ക​ളു​ടെ പ​ട്ടി​ക പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​വ​തി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ അ​ട​ക്കം സ​ഹാ​യം പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്.

Related posts