കൊച്ചി: കുവൈറ്റിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂര് ഇരിട്ടി നടുവില് സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂര് പഞ്ചായത്തിലൂള്ള മണ്ണൂരില് കൂഴൂര് കട്ടക്കയത്ത് വീട്ടില് കെ.എ. തോമസിന്റെയും അന്നമ്മയുടെയും മകള് ബിന്സി (35) എന്നിവരെയാണ് കുവൈറ്റില് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്. കുവൈറ്റിലുള്ള സൂരജിന്റെ സഹോദരിയുടെ ഭര്ത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള് നടത്തുന്നത്.
സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് രണ്ടു പേരുടെയും മൃതദേഹങ്ങള് കൊണ്ടുവരിക. നടപടിക്രമങ്ങള് പൂര്ത്തിയാക്കി തിങ്കളാഴ്ച എത്തിക്കാന് സാധിക്കുമെന്നാണ് ബന്ധുക്കള് പറയുന്നത്. അന്വേഷണം പൂര്ത്തിയായാല് മാത്രമേ മരണ കാരണം വ്യക്തമാകൂ. ഇരുവര്ക്കുമിടയില് വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാല് ദുരന്തം നടന്ന ദിവസം ഇരുവരും തമ്മില് ബഹളം വച്ചതായി അയല്വാസികള് വിവരം നല്കിയിട്ടുണ്ട്.
ബിന്സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്സായി ജോലി ചെയ്യുന്നു. ഇവര് ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായിരുന്നു. മെഡിക്കലടക്കം പൂര്ത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്നതിനിടെയാണ് ദുരന്തമെത്തിയത്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കഴിഞ്ഞ വര്ഷം ബിന്സിയുടെ വീട്ടിലാക്കിയത്.
അതുവരെ കുവൈത്തിലെ സ്കൂളിലായിരുന്നു കുട്ടികള് പഠിച്ചിരുന്നത്. ബിന്സിയുടെ മാതാപിതാക്കളുടെ സംരക്ഷണയില് മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലുമാണ് കുട്ടികള് പഠിക്കുന്നത്.ദമ്പതികള് അവധിക്ക് നാട്ടിലെത്തിയ ശേഷം ബിന്സിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റര് അവധിക്കു ശേഷം അഞ്ചു ദിവസം മുന്പാണ് സൂരജ് കുവൈറ്റിലേക്ക് മടങ്ങിയത്.