ജോ​ലി​ക്കി​ട​യി​ൽ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ഉ​റ​ങ്ങി, ബോ​സ് ചോ​ദ്യം ചെ​യ്തു: ശ​ന്പ​ളം കൂ​ട്ടി​ക്കി​ട്ടാ​നാ​ണ് ഉ​റ​ങ്ങി​യ​തെ​ന്ന് മ​റു​പ​ടി; ച​ർ​ച്ച​യാ​യി യു​വ​തി​യു​ടെ വാ​ക്കു​ക​ൾ

ചൈ​ന​യി​ലെ ഒ​രു ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ യു​വ​തി​യു​ടെ പ്ര​തി​ഷേ​ധ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രി​ക്കു​ന്ന​ത്. ത​ന്‍റെ ജോ​ലി സ്ഥ​ല​ത്ത് ന​ല്കു​ന്ന ശ​മ്പ​ള​ത്തോ​ടു​ള്ള അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു യു​വ​തി ക​ണ്ടെ​ത്തി​യ വി​ചി​ത്ര​മാ​യ വ​ഴി​യാ​ണ് ഇ​തി​ന് കാ​ര​ണം.

ഓ​ഫീ​സി​ലെ ത​ന്‍റെ ഡെ​സ്‌​കി​ൽ കി​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റോ​ളം യു​വ​തി ഉ​റ​ങ്ങി​യാ​ണ് യു​വ​തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത​നു​സ​രി​ച്ച്, ഷാ​ങ്‌​ക്യു എ​ന്ന സ്ഥ​ല​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. നി​ങ്ങ​ൾ എ​ത്ര പ​ണം ന​ൽ​കു​ന്നു​വോ, അ​ത്ര​യും ജോ​ലി മാ​ത്ര​മേ എ​നി​ക്ക് ന​ൽ​കാ​ൻ ക​ഴി​യൂ, എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

യു​വ​തി ജോ​ലി സ്ഥ​ല​ത്ത് ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട ബോ​സ് അ​വ​രെ ശ​കാ​രി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​തോ​ടെ, ഇ​തി​ന് മ​റു​പ​ടി​യാ​യി യു​വ​തി ക​ണ്ണീ​രോ​ടെ ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ന്‍റെ നി​ല​പാ​ടി​നെ പ്ര​തി​രോ​ധി​ച്ചു. ജോ​ലി രാ​ജി​വെ​ക്കാ​ൻ ത​നി​ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും, കു​റ​ഞ്ഞ ശ​മ്പ​ള​ത്തെ​ക്കു​റി​ച്ച് ബോ​സി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ്ര​ശ്നം അ​വി​ടെ​യും തീ​ർ​ന്നി​ല്ല, ഉ​റ​ക്കം എ​ഴു​ന്നേ​റ്റ യു​വ​തി ബോ​സി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ഇ​രു​ന്ന ഒ​രു ചോ​ക്ലേ​റ്റ് എ​ടു​ത്തു ക​ഴി​ച്ചു. ഗ്ലൂ​ക്കോ​സ് ഇ​ൻ​ടോ​ള​റ​ൻ​സ്, ഉ​ണ്ടാ​യി​രു​ന്ന ബോ​സി​നു പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മീ​ക​രി​ക്കാ​ൻ ആ ​ചോ​ക്ലേ​റ്റ് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു എ​ന്നാ​ൽ കൃ​ത്യ​യ സ​മ​യ​ത്ത് അ​തു ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ത​ള​ർ​ന്നു​വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​യി.

എ​ന്‍റെ ബോ​സ് വ​ല്ലാ​തെ ദേ​ഷ്യ​പ്പെ​ട്ടു, ഞാ​ൻ അ​ദേ​ഹ​ത്തെ കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ന്നെ പി​രി​ച്ചു​വി​ടു​മെ​ന്ന് അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നെ​പ്പോ​ലെ കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ വി​ഷ​മം വി​മ​ർ​ശ​ക​ർ​ക്ക് മ​ന​സ്സി​ലാ​കി​ല്ല, എ​ന്നും യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഈ ​സം​ഭ​വം വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു. ശ​മ്പ​ള​ത്തി​ൽ അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ലും ജോ​ലി സ​മ​യ​ത്ത് ഉ​റ​ങ്ങു​ന്ന​തും മ​റ്റൊ​രാ​ളു​ടെ ഭ​ക്ഷ​ണം അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ക്കു​ന്ന​തും പ്ര​ഫ​ഷ​ണ​ൽ മ​ര്യാ​ദ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment