ഓ​ടു​ന്ന സ്‌​കൂ​ട്ട​റി​ല്‍ പ​ങ്കാ​ളി​യെ മു​മ്പി​ല്‍ തി​രി​ച്ചി​രു​ത്തി പ്ര​ണ​യ​കേ​ളി​ക​ളി​ല്‍ മു​ഴു​കി യു​വാ​വി​ന്റെ യാ​ത്ര ! വീ​ഡി​യോ വൈ​റ​ല്‍…

തി​ര​ക്കേ​റി​യ റോ​ഡി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ന​ട​ത്തി​യ പ്ര​ണ​യ​ജോ​ഡി​ക​ളെ തെ​ര​ഞ്ഞ് പോ​ലീ​സ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നോ​യി​ലു​ള്ള ഹ​സ്ര​ത്ഗ​ഞ്ച് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. പ​ങ്കാ​ളി​യെ സ്‌​കൂ​ട്ട​റി​ന്റെ മൂ​ന്നി​ല്‍ തി​രി​ച്ചി​രു​ത്തി നി​ര​ത്തി​ലൂ​ടെ സ്‌​കൂ​ട്ട​ര്‍ പാ​യി​ക്കു​ന്ന യു​വാ​വി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​മി​താ​ക്ക​ളു​ടെ സ്‌​കൂ​ട്ട​റി​ന്റെ പി​ന്നി​ല്‍ സ​ഞ്ച​രി​ക്കു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ടു ക​ഴി​ഞ്ഞ​ത്.

വീ​ഡി​യോ ല​ക്‌​നോ​യി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്നും ഹ​സ്ര​ത്ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് എ​ടു​ത്ത​താ​ണെ​ന്നും ല​ക്‌​നോ സെ​ന്‍​ട്ര​ല്‍ സോ​ണ്‍ ഡി​സി​പി അ​പ​ര്‍​ണ ര​ജ​ത് കൗ​ശി​ക് സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യി സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച ഇ​രു​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ​മീ​പ​ത്തെ കാ​മ​റ​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment