ഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊ​റി​യ​ർ  ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ്  തു​ട​ങ്ങാ​നുള്ള ന​ട​പ​ടി​ക​ളാ​യി കെ​എ​സ്ആ​ർ​ടി​സി


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഒ​രു​ക്കു​വാ​ൻ ക​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി.

ടി​ക്ക​റ്റി​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

അ​ധി​ക​വ​രു​മാ​നം നേ​ടു​ന്ന​തി​ന് പ​ക​രം അ​ത് ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും സ്വാ​ഭാ​വി​ക അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.കൊ​റി​യ​ർ ആൻഡ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സി​നാ​യി എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് ഫ്ര​ണ്ട് ഓ​ഫീ​സാ​യി സ​ജ്ജീ​ക​രി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.

കൊ​റി​യ​റു​ക​ളും പാ​ഴ്സ​ലു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. കൊ​റി​യ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്യാ​നാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ക​മ്പ്യൂ​ട്ട​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ് എ​ന്നി​വ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ചു​മ​ത​ല​യാ​ണ്.​

കൊ​റി​യ​റും പാ​ഴ്സ​ലു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ല്കാ​നും തീ​രു​മാ​ന​മു​ണ്ട്.വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ വ​രു​മാ​നം​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച വീ​ൽ​സ് ഓ​ൺ സെ​യി​ൽ​സ് , സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബ​സ് വാ​ട​ക​യ്ക്ക് കൊ​ടു​ക്ക​ൽ (ബോ​ണ്ട് സ​ർ​വീ​സ് )തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും പ​രാ​ജ​യ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​തും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

Related posts

Leave a Comment