മൃ​ഗ​ങ്ങ​ളി​ലും കോ​വി​ഡ്; അ​മേ​രി​ക്ക​യി​ൽ ക​ടു​വ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു; രോഗം പടർന്നത് മനുഷ്യരിൽ നിന്ന്


ന്യൂ​യോ​ർ​ക്ക്: മ​നു​ഷ്യ​ന് പി​ന്നാ​ലെ മൃ​ഗ​ങ്ങ​ളി​ലും കോ​വി​ഡ്-19. അ​മേ​രി​ക്ക​യി​ലെ മൃ​ഗ​ശാ​ല​യി​ലു​ള്ള ക​ടു​വ​യ്ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.

ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലു​ള്ള നാ​ലു​വ​യ​സ് പ്രാ​യ​മാ​യ ക​ടു​വ​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​ര​ത്തി​ൽ മൃ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​ർ​ന്ന ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്.

മൃ​ഗ​ശാ​ല​യി​ലെ നാ​ല് ക​ടു​വ​ക​ൾ​ക്കും പു​ള്ളി​പ്പു​ലി​ക​ൾ​ക്കും ചീ​റ്റ​ക​ൾ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​വ​യ്ക്ക് രോ​ഗ​മു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​ര​നി​ൽ നി​ന്നാ​ണ് ക​ടു​വ​യ്ക്ക് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളെ​യ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​വാ​ൻ​മാ​രാ​ണ്.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 3,36,830 ആ​യി. 9,618 പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

Related posts

Leave a Comment