ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​യാ​ളി യുവതി ജീ​വ​നൊ​ടു​ക്കി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​യാ​ളി വ​നി​ത​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദ് മേ​ഘാ​നി ന​ഗ​റി​ലെ നേ​താ​ജി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ച്ചി​രു​ന്ന മി​നു നാ​യ​ർ(48) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്ര​യി​ൽ സി​റ്റി സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സി​ൽ സ്റ്റെ​നോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​വ​ർ. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ മിനു നായർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ക്ക​ളു​ണ്ട്.

Related posts

Leave a Comment