കോവിഡ് ബാധിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളവർ 41 പേർ; 7094 പേർ ഹോം ​ക്വാ​റ​ന്‍റൈനിൽ ; വരാനിരിക്കുന്നത് 626 സ്രവ സാമ്പിൾ ഫലങ്ങൾ


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ര​ണ്ടു പേ​ർ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട്ടു പേ​രി​ൽ ഏ​ഴു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്.

ഇ​തി​ൽ നാ​ലു പേ​ർ ഒ​രു വി​മാ​ന​ത്തി​ലെ യാ​ത്ര​ിക​രാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന നെ​ടും​കു​ന്നം സ്വ​ദേ​ശി(36), കൊ​ല്ലാ​ട് സ്വ​ദേ​ശി(59), പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി (58), മാ​ങ്ങാ​ന​ത്തെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​ടു​ത്തു​രു​ത്തി വ​ല്ല​ശേ​രി സ്വ​ദേ​ശി (26) എ​ന്നി​വ​രാ​ണ് മേ​യ് 27ന് ​അ​ബു​ദാ​ബി-​കൊ​ച്ചി വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.

ഇ​വ​ർ​ക്കു പു​റ​മെ മേ​യ് 28ന് ​താ​ജി​ക്കി​സ്ഥാ​നി​ൽ​ നി​ന്നെ​ത്തി കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി (19), ക​ങ്ങ​ഴ സ്വ​ദേ​ശി(21), ഇ​തേ ദി​വ​സം ദു​ബാ​യി​ൽ​നി​ന്നെ​ത്തി മാ​ങ്ങാ​ന​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു കോ​ടി സ്വ​ദേ​ശി (54), ജൂ​ണ്‍ മൂ​ന്നി​ന് ഡി​ൽ​ഹി​യി​ൽ​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ള​ക്കു​ളം സ്വ​ദേ​ശി​നി (34) എ​ന്നി​വ​രും രോ​ഗം ബാ​ധി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​ള​ക്കു​ളം സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വി​ന് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ 33 ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മേ​ലു​കാ​വ് സ്വ​ദേ​ശി​യും(25) വെ​ള്ളാ​വൂ​ർ സ്വ​ദേ​ശി​യു(32)​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. മേ​ലു​കാ​വ് സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ​നി​ന്നും വെ​ള്ളാ​വൂ​ർ സ്വ​ശേ​ശി മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്നു​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 39 ആ​യി. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 41 ആ​യി. ജി​ല്ല​യി​ലു​ള്ള​വ​രി​ൽ 21 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 19 പേ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

ഇ​ന്ന​ലെ 1092 പേ​രെ ഹോം ​ക്വാ​റ​ന്‍റൈനിൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ പു​തി​യ​താ​യി 497 പേ​ർ​ക്ക് ഹോം ​ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ 426 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും 71 പേ​ർ വി​ദേ​ശ രാ​ജ്യ​ത്തു നി​ന്നും കോ​ട്ട​യ​ത്ത് എ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാക്റ്റു​ക​ളാ​യ ഒ​രാ​ളെപ്പോലും ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. 7094 പേ​രാ​ണ് ജി​ല്ല​യി​ൽ ഹോം ​ക്വാ​റ​ന്‍റൈനിൽ ക​ഴി​യു​ന്ന​ത്.

കോട്ടയം കാത്തിരിക്കുന്നത് 626 സ്രവ സാന്പിൾ ഫലങ്ങൾ
കോട്ടയം: ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​തു 626 സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ. ഇ​ന്ന​ലെ ല​ഭി​ച്ച 81 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ട്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബാ​ക്കി​യു​ള്ള 73 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 185 പേ​രു​ടെ സ്ര​വ സാം​പി​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ജി​ല്ല​യി​ൽ ഇ​തു വ​രെ 7094 പേ​രാ​ണ് സ്ര​വ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​നാ​യ​ത്.

Related posts

Leave a Comment