പോലീസ് തലയില്‍ വിരിയുന്ന പെയിന്റിംഗ് വിസ്മയം! കൊറോണ ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇഷ്ടവിനോദത്തിന്; സജുവിന്റെ ചിത്രങ്ങള്‍ വിദേശരാജ്യങ്ങളിലും

സീ​മ മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: കൊ​റോ​ണ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​ള്ള സ​മ​യം ത​ന്‍റെ ഇ​ഷ്ട​വി​നോ​ദ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​ണ് സ​ജു ര​ഘു​റാം എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. ഗ്ലാ​സ് പെ​യി​ന്‍റിം​ഗ്, ബോ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗ്, ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, ജ്വ​ല്ല​റി മേ​ക്കിം​ഗ് എ​ന്നി​വ​യി​ലൂ​ടെ സ​ജു മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി​ക​ളാ​ണ് ഉ​ട​ലെ​ടു​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സ​ജു ചി​ത്ര​ര​ച​ന ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ച്ചി​ട്ടി​ല്ല.

ഒ​ള​വ​ണ്ണ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ദി​വ്യ​യു​ടെ പ്രോ​ജ​ക്ട് വ​ര്‍​ക്കി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ര്‍ ചെ​യ്ത ഒ​രു വ​ര്‍​ക്കാ​ണ് സ​ജു​വി​നെ ഗ്ലാ​സ് പെ​യി​ന്‍റിം​ഗി​ലേ​ക്ക് ന​യി​ച്ച​ത്.

ഏ​ഴു വ​ര്‍​ഷം മു​മ്പ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ഭ​വ​ദാ​സ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ ഗ​ണ്‍​മാ​നാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​തി​ലേ​ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചെ​ന്ന് സ​ജു പ​റ​യു​ന്നു.

ത്രീ ​ഡി ഗി​ല്‍​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം ബോ​ട്ടി​ല്‍ പെ​യി​ന്‍റിം​ഗു ന​ട​ത്തു​ന്ന​ത്. ജ്വ​ല്ല​റി മേ​ക്കിം​ഗി​ല്‍ മാ​ല, ക​മ്മ​ല്‍, പാ​ദ​സ​രം, ബ്രേ​സ്‌​ലെ​റ്റ് എ​ന്നി​വ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. പേ​പ്പ​റി​ലു​ള്ള മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ല്‍ പെ​ടും.

ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​ക്കെ​യാ​ണ് പെ​യി​ന്‍റിം​ഗു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ സ​ജു ന​ല്‍​കു​ന്ന​ത്. സ​ജു​വി​ന്‍റെ സൃ​ഷ്ടി​ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യാ​ണ് ഗ​ള്‍​ഫു നാ​ടു​ക​ളി​ലേ​ക്കും ബ്രി​ട്ട​നി​ലേ​ക്കു​മൊ​ക്കെ ഇ​വ കൊ​ണ്ടു​പോ​യി​ട്ടു​ള്ള​ത്. സ്റ്റാ​മ്പ്, ക​റ​ന്‍​സി, നാ​ണ​യം എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ലു​ണ്ട്.

Related posts

Leave a Comment