സർവീസിൽ പിഴവ് പറ്റിയോ ഇല്ലയോ‍?  സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നെ​ഗ​റ്റീ​വ്, വു​ഹാ​നി​ൽ പറന്നിറങ്ങിയപ്പോൾ പോ​സി​റ്റീ​വ്; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

 

ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലേ​ക്കു​ള്ള വ​ന്ദേ ഭാ​ര​ത് മി​ഷ​ൻ (വി​ബി​എം) വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​യ​ർ ഇ​ന്ത്യ. കൃ​ത്യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രെ​ല്ലാം അം​ഗീ​കൃത ലാ​ബി​ൽ‌​നി​ന്നു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ‌​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ പ​റ​യു​ന്ന എ​ല്ലാ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും എ​യ​ർ ഇ​ന്ത്യ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട്. എ​ത്തി​ച്ചേ​രു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വു​ഹാ​നി​ൽ എ​ത്തി​യ വി​മാ​ന​ത്തി​ലെ 19 യാ​ത്ര​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ചൈ​ന​യി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ളു​ടെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

വി​മാ​ന​ത്തി​ൽ എ​ത്തി​യ 277 യാ​ത്ര​ക്കാ​രി​ൽ 39 പേ​ർ ല​ക്ഷ​ണ​മി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളാ​ണ്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി​ക​ൾ ക​ണ്ടെ​ത്തി.

58 യാ​ത്ര​ക്കാ​രെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ക്വാ​റ​ന്‍റീ​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ൽ 14 ദി​വ​സ​ത്തെ നിരീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment