സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്; ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​ണ​ക്കു​ക​ളു​ടെ എ​ണ്ണം ഞെ​ട്ടി​ക്കു​ന്ന​ത്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്.

ഇ​ന്ന​ലെ 155 മ​ര​ണം​കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 24,965 ആ​യി. ഇ​തി​നി​ടെ, ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​ര​ണം കോ​വി​ഡ് പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ന്ന​തോ​ടെ 8,000 മ​ര​ണം കൂ​ടി പ​ട്ടി​ക​യി​ൽ വ​ന്നേ​ക്കും.

ജി​ല്ലാ​ത​ല​ത്തി​ൽ മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ ജൂ​ണ്‍ 14 നു ​മു​ന്പ് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി​യ മ​ര​ണ​ങ്ങ​ൾ​കൂ​ടി​യാ​ണ് പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത സാ​വ​ധാ​ന​മെ​ങ്കി​ലും കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഇ​ന്ന​ലെ 90,394 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 12,161 പേ​ർ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.46 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്ന്നു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തൃ​ശൂ​ർ 1,541, എ​റ​ണാ​കു​ളം 1,526, തി​രു​വ​ന​ന്ത​പു​രം 1,282, കോ​ഴി​ക്കോ​ട് 1,275, മ​ല​പ്പു​റം 1,017, കോ​ട്ട​യം 886, കൊ​ല്ലം 841, പാ​ല​ക്കാ​ട് 831, ക​ണ്ണൂ​ർ 666, ആ​ല​പ്പു​ഴ 647, ഇ​ടു​ക്കി 606, പ​ത്ത​നം​തി​ട്ട 458, വ​യ​നാ​ട് 457, കാ​സ​ർ​ഗോ​ഡ് 128.

Related posts

Leave a Comment