ലോ​ക്ക് ഡൗ​ണി​ൽ മു​ഷി​ഞ്ഞ​പ്പോ​ൾ ഡ്രൈ​വ​ർ നി​ർ​മി​ച്ചു ലോ​റി​യും ബ​സും വീ​ടും!

മു​ക്കൂ​ട്ടു​ത​റ: ലോ​ക്ക് ഡൗ​ണി​ൽ വെ​റു​തെ ഇ​രു​ന്ന് മു​ഷി​ഞ്ഞ​പ്പോ​ൾ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ ത​ന്‍റെ സ​ർ​ഗ വാ​സ​ന പു​റ​ത്തെ​ടു​ത്തു. വി​ര​സ​ത മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​ന് അ​ടി​പൊ​ളി ക​ളി​പ്പാ​ട്ട​ങ്ങ​ളും റെ​ഡി​യാ​യി.

ഈ​ർ​ക്കി​ലി കൊ​ണ്ട് മ​നോ​ഹ​ര​മാ​യ ഇ​രു​നി​ല വീ​ട്, പാ​ഴ് വ​സ്തു​ക്ക​ൾ കൊ​ണ്ട് ലോ​റി​യു​ടെ മാ​തൃ​ക എ​ന്നി​വ​യാ​ണ് നി​ർ​മി​ച്ച​ത്. ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. മു​ട്ട​പ്പ​ള്ളി കു​ള​ങ്ങ​ര സു​മി​ഷ് ആ​ണ് ക​ലാ​വി​രു​തി​ലൂ​ടെ വീ​ട്ടി​ൽ ഒ​ഴി​വു​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ഒ​ട്ടേ​റെ മി​നി​യേ​ച്ച​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള സു​മി​ഷ് ബ​സ് ഡ്രൈ​വ​റാ​യ​പ്പോ​ൾ താ​ൻ ഓ​ടി​ക്കു​ന്ന അ​ൽ​ഫോ​ൻ​സാ, തേ​ജ​സ് ബ​സു​ക​ളു​ടെ മോ​ഡ​ലു​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ട് മി​നി​യേ​ച്ച​റു​ക​ൾ നി​ർ​മി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ല​ന്ന് സു​മി​ഷ് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യ​പ്പോ​ൾ മ​ക​ൻ കാ​ശി​നാ​ഥ​നു വേ​ണ്ടി ക​ളി​പ്പാ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ആ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് പ​ഴ​യ ക​ഴി​വ് പു​റ​ത്തെ​ടു​ക്കാ​ൻ തോ​ന്നി​യ​ത്. ര​ണ്ട് ചൂ​ലും ദി​വ​സ​ങ്ങ​ളും വേ​ണ്ടി വ​ന്നു ര​ണ്ട് നി​ല​യി​ലു​ള്ള വീ​ടി​ന്‍റെ മാ​തൃ​ക നി​ർ​മി​ക്കാ​ൻ.

ലോ​റി​യു​ടെ മാ​തൃ​ക ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തോ​ടെ ബ​സി​ന്‍റെ പ​ണി​യി​ലേ​ക്കു ക​ട​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മോ​ഡ​ലു​ക​ൾ ഒ​ട്ടേ​റെ നി​ർ​മി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ കെഎ​സ്ആ​ർ​ടി​സി ബ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ണി​യി​ലാ​ണ് ഇ​പ്പോ​ൾ സു​മി​ഷ്. ഭാ​ര്യ ര​മ്യ ആ​ണ് മു​ഖ്യ സ​ഹാ​യി.

Related posts

Leave a Comment