രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; ആ​ശ​ങ്ക ഉ​യ​ർ​ത്തി ഡ​ൽ​ഹി; 24 മ​ണി​ക്കൂ​റി​നി​ടെ 2,183 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നാ​ലാം ത​രം​ഗ ഭീ​ഷ​ണി​ക്കി​ടെ രാ​ജ്യ​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,183 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് കേ​സു​ക​ളി​ൽ 89.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്കും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 214 പേ​രാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം 0.31 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഇ​ന്ന് 0.83 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ന്ന​ത്. രാ​ജ്യ​ത്ത് നി​ല​വി​ൽ 11,542 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഡ​ൽ​ഹി​യി​ലാ​ണ് ആ​ശ​ങ്ക​യാ​യി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 517 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

4.21 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഡ​ൽ​ഹി​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ധി​കൃ​ത​ർ.

Related posts

Leave a Comment