രാ​ജ്യം വീണ്ടും ലോക്ഡൗണിലേക്ക് പോകുമോ? രണ്ട് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 62,258 പേ​ർ​ക്ക്;291 മ​ര​ണം

 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,258 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 11,908,910 ആ​യി ഉ​യ​ർ​ന്നു.

കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്നത്തേത്. പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ൾ 5.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 291 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,61,240 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1.12 കോ​ടി ആ​ളു​ക​ൾ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലാണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ഞാ​യ​റാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment