അയ്യയ്യോ പണിപാളിയല്ലോ..!  ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യ്ക്കും ക​ഴ​ക്കൂ​ട്ട​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കും ഇ​ര​ട്ട​വോ​ട്ടു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യ്ക്കും ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കും ഇ​ര​ട്ട​വോ​ട്ട്. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ ദേ​വ​കി​യ്ക്ക് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ 152-ാം ബൂ​ത്തി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 51-ാം ബൂ​ത്തി​ലു​മാ​ണ് വോ​ട്ടു​ള്ള​ത്. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​എ​സ്.​എ​സ്. ലാ​ലി​ന് ര​ണ്ടു വോ​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത് സി​പി​എ​മ്മാ​ണ്.

സ്ഥാ​നാ​ര്‍​ഥി​ക്ക് വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ 170-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ ര​ണ്ട് വോ​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വാ​ണെ​ന്നും പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്‍​ഡി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​പ്പോ​ള്‍ പ​ഴ​യ ന​മ്പ​ര്‍ മാ​റ്റി​യി​ല്ലെ​ന്നും ലാ​ല്‍ പ്ര​തി​ക​രി​ച്ചു.

ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യു​ടെ പേ​ര് ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ല്‍ വ​ന്ന​തി​ന് കാ​ര​ണം അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment