സു​ര​ക്ഷ കി​റ്റു​ക​ളി​ല്ല, ജീ​വ​ന് ഭീ​ഷ​ണി​; ജ​ർ​മ​നി​യി​ൽ ന​ഗ്ന​രാ​യി ജോ​ലി ചെ​യ്ത് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം

ബെ​ർ​ലി​ൻ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക് മ​തി​യാ​യ സു​ര​ക്ഷ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി ജ​ർ​മ​നി​യി​ലെ ഡോ​ക്ട​ർ​മാ​ർ. ന​ഗ്ന​രാ​യി രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചാ​ണ് ജ​ർ​മ​നി​യി​ൽ ഒ​രു സം​ഘം ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷ​ധം അ​റി​യി​ച്ച​ത്.

സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്നു​മു​ള്ള മാ​സ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വ്യ​ക്തി സു​ര​ക്ഷ വ​സ്ത്ര​ങ്ങ​ൾ​പോ​ലും ഇ​ല്ലാ​തെ എ​ത്ര​ത്തോ​ളം മോ​ശ​മാ​ണ് ത​ങ്ങ​ളു​ടെ സ്ഥി​തി​യെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് വ​സ്ത്ര​മു​രി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ലും പോ​സ്റ്റ് ചെ​യ്തു.

ഫ​യ​ൽ, ടോ​യ്ല​റ്റ് റോ​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നാ​ണം മ​റ​ച്ചാ​ണ് ഡോ​ക്ട​ർ​മാ​ർ ചി​ത്ര​ങ്ങ​ളെ​ടു​ത്ത​ത്. നേ​ര​ത്തെ, ഫ്രാ​ൻ​സി​ലും ഡോ​ക്ട​ർ​മാ​ർ വി​വ​സ്ത്ര​രാ​യി പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment