‘ആ​ർ​ത്തി​പ്പ​ണ്ടാ​ര​ങ്ങ​ൾ ത​ന്നെ’: നീ​ച പ്ര​വൃ​ത്തി​യാ​ണ് ഉണ്ടായത്; വി​മ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ത്തി​ച്ച അ​ധ്യാ​പ​ക​ർ​ക്കെ​തി​രാ​യ ആ​ർ​ത്തി​പ്പ​ണ്ടാ​ര​ങ്ങ​ൾ വി​ളി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ആ​റു ദി​വ​സ​ത്തെ ശ​ന്പ​ളം ക​ടം ചോ​ദി​ച്ച ഉ​ത്ത​ര​വ് ക​ത്തി​ച്ച് ആ​ഘോ​ഷി​ച്ച​വ​രെ അ​ങ്ങ​നെ ത​ന്നെ വി​ളി​ക്കു​ന്നു. നീ​ച പ്ര​വൃ​ത്തി​യാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ താ​ൻ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. വി​മ​ർ​ശ​നം ഉ​ത്ത​ര​വ് ക​ത്തി​ച്ച​വ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണ് ത​ന്‍റെ വി​മ​ർ​ശ​ന​മെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പോത്തൻകോട്ടെ സ്കൂളിൽ താൻ പങ്കെടുത്ത ചടങ്ങിൽ ആളുകൂടിയത് ചാനലുകാരെയും തന്‍റെ വാഹനവും കണ്ടാണ്. ബോധപൂർവം ആൾക്കൂട്ടം ഉണ്ടാക്കിയതല്ലെന്നും മന്ത്രി വിശദീകരിച്ചു.

Related posts

Leave a Comment