വ​യ​നാ​ട്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സുകാരന്‍റെ കുറവിലങ്ങാട് വയലായിലെ ഭാര്യവീട് സന്ദർശനം; ഭാര്യാമാതാവും കോട്ടയം മെഡിക്കൽ കോളജും ആശങ്കയിൽ


ഗാ​ന്ധി​ന​ഗ​ർ: വ​യ​നാ​ട്ടി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ​യി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലും എ​ത്തി​യി​രു​ന്നു. ന​ഴ്സാ​യ ഇ​യാ​ളു​ടെ ഭാ​ര്യ​മാ​താ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലും പ​ങ്കെ​ടു​ത്തു. ഇ​തോ​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് പോ​ലീ​സു​കാ​ര​ൻ വ​യ​ലാ​യി​ലു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്നു 10നു ​ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​യ പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​മാ​താ​വ് ക​ഴി​ഞ്ഞ 12ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്.

വ​യ​നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം 13നു ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഇ​യാ​ളു​ടെ ഭാ​ര്യ ക്വാ​റ​ന്‍റൈനിൽ പോ​യി. പോ​ലീ​സു​കാ​ര​ൻ വ​യ​ലാ​യി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി ഒ​രു ദി​വ​സം ക​ഴി​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​മാ​താ​വ് പ​ങ്കെ​ടു​ത്ത​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​ത്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലും കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​മു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു തു​ള്ളി മ​രു​ന്ന് കൊ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​വ​ർ ചെ​യ്തി​രു​ന്ന​ത്.

ദി​നാ​ഘോ​ഷം ന​ട​ന്ന ദി​വ​സം ഇ​വ​ർ ആ​രൊ​ക്കെ​യാ​യി ഇ​ട​പെ​ട്ടു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും കൃ​ത്യ​മാ​യ വി​വ​രം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment