സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരനെ കാണാതായ സംഭവം! അന്വേഷണത്തില്‍ പുരോഗതിയില്ല; സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ഇങ്ങനെ…

കാ​ട്ടാ​ക്ക​ട: 50 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യു​മാ​യി സ്വ​ർ​ണ്ണ പ​ണ​യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കാ​ണാ​താ​യ സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു കി​ട്ടി.

പേ​രൂ​ർ​ക്ക​ട​യി​ൽ​നി​ന്ന് മ​രു​ന്നു വാ​ങ്ങി​യ ശേ​ഷം നെ​ടു​മ​ങ്ങാ​ട് റോ​ഡു വ​ഴി അ​ഴീ​ക്കോ​ടു വ​രെ ഇ​യാ​ൾ സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്നി​ങ്ങോ​ട്ടു​ള്ള ക ാ​മ​റ​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​തി​ലൊ​ന്നും​ത​ന്നെ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ളി​ല്ല. പ​റ​ണ്ടോ​ട്ടെ സ്വ​കാ​ര്യ സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​ള​പ്പ​ട സു​വ​ർ​ണ​ന​ഗ​ർ ഏ​ദ​ൻ​സി​ൽ മോ​ഹ​ന​നെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ണാ​താ​യ​ത്.

പേ​രൂ​ർ​ക്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം​വ​ച്ചി​രു​ന്ന 50 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യു​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​രോ​ധാ​നം. ബാ​ങ്കി​ൽ നി​ന്നി​റ​ങ്ങി പേ​രൂ​ർ​ക്ക​ട​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ക​യ​റി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ പണവും സ്വർണവുമായി മുങ്ങിയത്.

Related posts

Leave a Comment