കോട്ടയത്തെ വരിഞ്ഞ് മുറുക്കി കോവിഡ്; വീ​ണ്ടും 200 ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; സമ്പർക്ക രോഗ വ്യാപനം കൂടുതൽ മുൻസിപ്പാലിറ്റിയിൽ


കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 221 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 211 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു വൈ​റ​സ് ബാ​ധി​ച്ച​ത്. ആ​കെ 2848 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്.

സ​ന്പ​ർ​ക്കം മു​ഖേ​ന​യു​ള്ള രോ​ഗം​ബാ​ധ കൂ​ടു​ത​ൽ പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ച​ത് കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. പു​ത്ത​ന​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ പ​ത്തു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​രാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ത​രാ​യ​ത്. ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ 17 ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

മീ​ന​ടം 14, പാ​ന്പാ​ടി 12, കൂ​രോ​പ്പ​ട 10, മ​ണ​ർ​കാ​ട് 9, കു​റി​ച്ചി, വാ​ഴ​പ്പ​ള്ളി 8 വീ​തം, നെ​ടും​കു​ന്നം, ച​ങ്ങ​നാ​ശേ​രി 7 വീ​തം, മാ​ട​പ്പ​ള്ളി, പ​ന​ച്ചി​ക്കാ​ട് 5 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ.

രോ​ഗം ഭേ​ദ​മാ​യ 92 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ 2056 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 5795 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 3736 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 19340 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

Related posts

Leave a Comment