സ​ത്യ​മേ ജ​യി​ക്കൂ, സ​ത്യം മാ​ത്രം; ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല; രാജിക്കായി പ്രതിഷേധം ഉയരുമ്പോൾ ജലിൽ കുറിച്ചതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം രാ​ജി​ക്കാ​യി തെ​രു​വി​ൽ ഇ​റ​ങ്ങി​യ​തോ​ടെ ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ടി ജ​ലീ​ൽ. സ​ത്യ​മേ ജ​യി​ക്കൂ. സ​ത്യം മാ​ത്രം. ലോ​കം മു​ഴു​വ​ൻ എ​തി​ർ​ത്താ​ലും മ​റി​ച്ചൊ​ന്ന് സം​ഭ​വി​ക്കി​ല്ല- ഫേ​സ്ബു​ക്ക് കു​റു​പ്പി​ൽ മന്ത്രി പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​വി​ലെ​യാ​ണ് ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത​ത്. ഉ​ച്ച​വ​രെ ജ​ലീ​ൽ ഇ​ഡി ഓ​ഫീ​സി​ൽ തു​ട​ർ​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യു​എ​ഇ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യു​ള്ള ബ​ന്ധം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം, ന​യ​ത​ന്ത്ര മാ​ർ​ഗ​ത്തി​ലെ​ത്തി​യ മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് മ​ന്ത്രി​യി​ൽ​നി​ന്നും ഇ​ഡി ചോ​ദി​ച്ച​റി​ഞ്ഞ​ത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി​യാ​ണ് ജ​ലീ​ലി​ന്‍റെ മൊ​ഴി​യെ​ടു​ത്ത കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. വ​ള​രെ ര​ഹ​സ്യ​മാ​യാ​ണ് മ​ന്ത്രി ഇ​ഡി ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ആ​ല​പ്പു​ഴ അ​രൂ​രി​ൽ സു​ഹൃ​ത്താ​യ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി ഇ​വി​ടെ​നി​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് കൊ​ച്ചി​യി​ലേ​ക്ക് പോ​യ​ത്.

ചോ​ദ്യം ചെ​യ്യ​ൽ ക​ഴി​ഞ്ഞ് തി​രി​ച്ച് അ​രൂ​രി​ലെ​ത്തി​യ മ​ന്ത്രി ഇ​വി​ടെ​നി​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്തേ​ക്ക് മ​ട​ങ്ങി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ജ​ലീ​ൽ ആ​ലു​വ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും രാ​വി​ലെ അ​രൂ​രി​ൽ എ​ത്തി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്കു​പോ​യി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് പി​ന്നാ​ലെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യും ജ​ലീ​ലി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment