കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 13 മ​ര​ണം; ദു​ര​ന്തം മ​ഹാ​രാ​ഷ്‌‌ട്ര​യി​ൽ; മ​ര​ണ​സം​ഖ്യ ഇനിയും ഉയരാന്‍ സാധ്യത

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​രാ​റി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 13 രോ​ഗി​ക​ൾ മ​രി​ച്ചു.

ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​ക​ളാ​ണ് വെ​ന്തു മ​രി​ച്ച​ത്. ബാ​ക്കി​യു​ള്ള രോ​ഗി​ക​ളെ അ​ടു​ത്ത ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

പാ​ൽ​ഗ​ഡ് ജി​ല്ല​യി​ലെ വി​ജ​യ് വ​ല്ല​ഭ് ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു ശേ​ഷ​മാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഐ​സി​യു​വി​ലെ എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ ഉ​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment