ര​ണ്ടു ദി​വ​സം മു​ന്പു ത​ന്നെ ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു​! 2.4 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഓ​സ്റ്റി​ൻ സി​റ്റി​യി​ൽ ഒ​ഴി​വു​ള്ള​ത് ആ​റ് ഐ​സി​യു കി​ട​ക്ക​ക​ൾ മാ​ത്രം

ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​ൻ സി​റ്റി​യി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ആ​റ് ഐ​സി​യു കി​ട​ക്ക​ക​ൾ മാ​ത്രം.

2.4 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഓ​സ്റ്റി​നി​ൽ 313 വെ​ന്‍റി​ലേ​റ്റ​റു​ക​ളും അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് പു​റ​ത്തു​വി​ട്ട സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വി​ടെ സ്ഥി​തി വ​ള​രെ ഗു​രു​ത​ര​മാ​ണ്, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡെ​സ്മ​ർ വാ​ക്ക്സ് പ​റ​ഞ്ഞു.

സി​റ്റി​യി​ലെ അ​വ​സ്ഥ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി. ര​ണ്ടു ദി​വ​സം മു​ന്പു ത​ന്നെ ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും, വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ട​തി​നെ കു​റി​ച്ചു ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടെ​ക്സ​സി​ലെ ജ​ന​സം​ഖ്യ 29 മി​ല്യ​നാ​ണ്, ശേ​ഷി​ക്കു​ന്ന​ത് 439 ഐ​സി​യു കി​ട​ക്ക​ക​ളും, 6991 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണ് 6.7 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഹൂ​സ്റ്റ​ണി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 41 ഐ​സി​യു കി​ട​ക്ക​ക​ളാ​ണ്.

ഡാ​ള​സി​ൽ 8 മി​ല്യ​ന് 110 ഐ​സി​യു കി​ട​ക്ക​ക​ൾ ബാ​ക്കി​യു​ണ്ട്. ഓ​രോ ദി​വ​സ​വും ടെ​ക്സ​സി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment