കേസിനും പരാതി നല്‍കുന്നതിനുമായി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്നതിനു മുമ്പ് ഇതൊന്ന് വായിക്കുക! രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂടാന്‍ സാ​ധ്യ​ത

ഏ​റ്റു​മാ​നൂ​ർ: കേ​സി​നും പ​രാ​തി ന​ൽ​കു​ന്ന​തി​നു​മാ​യി ഏ​റ്റു​മാൂ​ന​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ചെ​ല്ലു​ന്ന​തി​നു മു​ന്പ്, അ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് 19 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്.

ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് 19 പോ​ലീ​സ്കാ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. എ​എ​സ്ഐ​മാ​ർ​ക്കും കോ​ണ്‍​സ്റ്റ​ബി​ൾ​മാ​ർ​ക്കും ഹോം ​ഗാ​ർ​ഡി​നും സ്വീ​പ്പ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. എ​സ്ഐ, സി ​ഐ എ​ന്നി​വ​ർ​ക്ക് രോ​ഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ തി​ര​ക്കേ​റെ​യു​ള്ള ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി.

നേ​ര​ത്തെ നാ​ലു പേ​ർ​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ് . രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​രും കൂ​ട്ട​ത്തോ​ടെ ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.

68 പോ​ലീ​സു​കാ​രാ​ണ് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ലു​ള്ള​ത്. ഇ​വ​രെ​ല്ലാം​ത​ന്നെ ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ​ര​സ്പ​രം സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​രാ​ണ്.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചെ​ങ്കി​ലും സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടി​ല്ല. ത​ല്ക്കാ​ലം പ​ഴ​യ സി​ഐ ഓ​ഫീ​സി​ലേ​ക്കു സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം മാ​റ്റും. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം വീ​ണ്ടും ഇ​വി​ടെ ത​ന്നെ തു​ട​രും.

Related posts

Leave a Comment