ഭോപ്പാലിൽ സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ; ഔദ്യോഗിക കണക്കിൽ മരണം അഞ്ച്

ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ഭോ​​പ്പാ​​ലി​​ൽ മൂ​​ന്നു ശ്മ​​ശാ​​ന​​ങ്ങ​​ളി​​ലാ​​യി ബു​​ധ​​നാ​​ഴ്ച സം​​സ്ക​​രി​​ച്ച​​ത് കോ​​വി​​ഡ് മൂ​​ലം മ​​രി​​ച്ച 137 പേ​​രെ.

എ​​ന്നാ​​ൽ, ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കി​​ൽ മ​​ര​​ണം അ​​ഞ്ചു മാ​​ത്രം. അ​​തേ​​സ​​മ​​യം, ഇ​​തേ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​ൻ ജി​​ല്ലാ ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് ഹെ​​ൽ​​ത്ത് ഓ​​ഫീ​​സ​​ർ ഡോ. ​​പ്ര​​ഭാ​​ക​​ർ തി​​വാ​​രി ത​​യാ​​റാ​​യി​​ല്ല.

ഭോ​​പ്പാ​​ലി​​ലെ മൂ​​ന്നു ശ്മ​​ശാ​​ന​​ങ്ങളിലായി ആകെ 187 പേ​​രു​​ടെ സം​​സ്കാ​​ര​​മാ​​ണു ന​​ട​​ത്തി​​യ​​ത്.

ഇ​​തി​​ൽ 137 പേ​​ർ ഇന്ന് കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രാ​​ണ്. 111 പേ​​രെ സം​​സ്ക​​രി​​ച്ച​​തി​​ൽ 92 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി​​രു​​ന്നു​​വെ​​ന്നു ഭ​​ദ്ഭ​​ഡ വി​​ശ്രാം ഘ​​ട്ട് സെ​​ക്ര​​ട്ട​​റി മം​​തേ​​ഷ് ശ​​ർ​​മ പ​​റ​​ഞ്ഞു.

കോ​​വി​​ഡ് മൂ​​ലം മ​​രി​​ച്ച 92 പേ​​രി​​ൽ 61 പേ​​ർ ഭോ​​പ്പാ​​ലുകാരാ​​ണ്. 31 പേ​​ർ മ​​റ്റു ജി​​ല്ല​​ക്കാ​​രാ​​ണ്. ഇ​​വ​​രു​​ടെ ചി​​കി​​ത്സ ഭോ​​പ്പാ​​ലി​​ലാ​​യി​​രു​​ന്നു.

ഭോ​​പ്പാ​​ലി​​ൽ ഇ​​തു​​വ​​രെ 687 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു​​വെ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

Related posts

Leave a Comment